lalit jha
India
പാർലമെന്‍റ് ആക്രമണം; മുഖ്യആസൂത്രകൻ അറസ്റ്റിൽ
പാർലമെന്‍റ് ആക്രമണത്തിന് നേതൃത്വം നൽകിയത് ഇയാളാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം
ന്യൂഡൽഹി: പാലർലമെന്‍റിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ സംഭവത്തിൽ മുഖ്യ ആസൂത്രകൻ അറസ്റ്റിൽ. കേസിലെ ആറാം പ്രതിയായ ബീഹാർ സ്വദേശി ലളിത് ത്സായാണ് അറസ്റ്റിലായത്. ഇയാൾ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
പാർലമെന്‍റ് ആക്രമണത്തിന് നേതൃത്വം നൽകിയത് ഇയാളാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവ സമയത്ത് ദൃശ്യങ്ങൾ മൊബൈലിൽ ചിത്രികരിച്ചത് ഇയാൾ ആയിരുന്നു. പീന്നിട് കൂട്ടാളികളുടെ ഫോണുകളുമായി ഓടിപ്പോയ ഇയാൾ ഒരു എൻ.ജി.ഒ നേതാവിന് ദൃശ്യങ്ങൾ അയച്ചുകൊടുത്തിരുന്നു. തുടർന്ന് ദൃശ്യങ്ങൾ ഭദ്രമായി സൂക്ഷിക്കാനും വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടിയെന്ന് ഉറപ്പാക്കാനും ലളിത് ഇയാളോടു നിർദേശിച്ചെന്നാണ് വിവരം.

