ആഡംബരത്തിന് കുറവില്ല; വിജയ് മല്യയുടെ എഴുപതാം പിറന്നാളിന് ലളിത് മോദിയുടെ വസതിയിൽ ഗംഭീര പാർട്ടി

ലളിത് മോദിയുടെ ലണ്ടനിലെ വീട്ടിൽ വിരുന്നുസൽകാരം
Lalit Modi's  Party For Vijay Mallya's 70th Birthday

ലളിത് മോദിയും, വിജയ് മല്യയും പിറന്നാൾ ആഘോഷത്തിനിടെ

Updated on

ലണ്ടൻ: ഒളിവിൽ കഴിയുന്ന വ്യവസായ പ്രമുഖൻ വിജയ് മല്യയുടെ 70 ആം പിറന്നാൾ ലണ്ടനിൽ ഗംഭീരമായി ആഘോഷിച്ചു. മുൻ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചെയർമാൻ ലളിത് മോദിയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ലണ്ടനിലെ ബെൽഗ്രേവ് സ്‌ക്വയറിലെ ആഡംബര വസതിയിലായിരുന്ന പരിപാടികൾ.

ചടങ്ങിൽ ബയോകോൺ സ്ഥാപക കിരൺ മജുംദാർ-ഷായും, ഫോട്ടോഗ്രാഫർ ജിം റൈഡലും പങ്കെടുത്തു.

എന്‍റെ സുഹൃത്ത് വിജയ് മല്യയുടെ ജന്മദിനാഘോഷം എന്‍റെ വീട്ടിൽ ആഘോഷിച്ചതിന് എല്ലാവർക്കും നന്ദിയെന്ന് ലളിത് മോദി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.വിജയ് മല്യയുമായുള്ള സായാഹ്നത്തിലേക്ക് റിമയും ലളിതും നിങ്ങളെ ക്ഷണിക്കുന്നു എന്ന ക്ഷണക്കത്തും മോദി തയ്യാറാക്കിയിരുന്നു. മുൻ എയർലൈൻ വ്യവസായിയുടെ കാർട്ടൂൺ ശൈലിയിലുള്ള ചിത്രം കാർഡിൽ ഉൾപ്പെടുത്തിയിരുന്നു.

നടൻ ഇദ്രിസ് എൽബയും, ഫാഷൻ ഡിസൈനർ മനോവിരാജ് ഖോസ്ലയും പാർട്ടിയിൽ പങ്കെടുത്തു. പല കേസുകളിൽ വിചാരണ നേരിടുന്ന ലളിത് മോദിയും, വിജയ് മല്യയും ലണ്ടനിലാണ് താമസിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com