കോൺഗ്രസിന്‍റെ എതിർപ്പ് കാര്യമാക്കണ്ട, 'ഇന്ത്യ'യുടെ അധ്യക്ഷ സ്ഥാനത്തേക്ക് മമത വരട്ടെ; ലാലു പ്രസാദ് യാദവ്

മമതയെ ഇന്ത്യ സഖ്യത്തിന്‍റെ നേതാവാക്കണമെന്ന ആവശ്യവുമായി ഞായറാഴ്ച തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു
lalu backs mamata for india alliance chief sparks tensions with congress
കോൺഗ്രസിന്‍റെ എതിർപ്പ് കാര്യമാക്കണ്ട, 'ഇന്ത്യ'യുടെ അധ്യക്ഷ സ്ഥാനത്തേക്ക് മമത വരട്ടെ; ലാലു പ്രസാദ് യാദവ്
Updated on

പട്ന: ഇന്ത്യ സഖ്യത്തിന്‍റെ അധ്യക്ഷ സ്ഥാനത്തേക്ക് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി വരട്ടെയെന്ന് ലാലു പ്രസാദ് യാദവ്. കോൺഗ്രസിന്‍റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും മമതയെ പിന്തുണയിക്കുമെന്നും ലാലു പറഞ്ഞു. 2025 ൽ ബിഹാർ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മമതയെ ഇന്ത്യ സഖ്യത്തിന്‍റെ നേതാവാക്കണമെന്ന ആവശ്യവുമായി ഞായറാഴ്ച തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ജോലി ചെയ്യാൻ ഏറ്റവും അനുയോജ്യം മമതയാണെന്നായിരുന്നു പാർട്ടി എംപി കീർത്തി ആസാദിന്‍റെ പരാമർശം. എന്നാൽ മമതയ്ക്ക് വഴങ്ങേണ്ട എന്ന നിലപാടിലാണ് കോൺഗ്രസ്. ഇതിനിടെയാണ് മമതയെ പിന്തുണച്ച് ലാലു പ്രസാദ് യാദവ് രംഗത്തെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com