"വഖഫിന്‍റെ പേരിൽ രാജ‍്യത്ത് നടന്നത് ഭൂമി കൊള്ള": നരേന്ദ്ര മോദി

വോട്ട് ബാങ്കിനു വേണ്ടി കോൺഗ്രസ് വഖഫ് നിയമങ്ങ‍ൾ മാറ്റി മറിച്ചെന്നും മോദി ആരോപിച്ചു
land loot was done in the name of waqf says pm narendra modi

നരേന്ദ്ര മോദി

file image
Updated on

ന‍്യൂഡൽഹി: വഖഫിന്‍റെ പേരിൽ രാജ‍്യത്ത് നടന്നത് ഭൂമി കൊള്ളയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഖഫിന്‍റെ പേരിൽ ഭൂമികൾ തട്ടിയെടുത്തുവെന്നും വോട്ട് ബാങ്കിനു വേണ്ടി കോൺഗ്രസ് വഖഫ് നിയമങ്ങ‍ൾ മാറ്റി മറിച്ചെന്നും മോദി ആരോപിച്ചു. വഖഫിന് ലക്ഷകണക്കിന് ഭൂമിയുണ്ട്.

വഖഫ് സ്വത്തുക്കളിൽ നിന്നും ആനുകൂല‍്യങ്ങൾ ആവശ‍്യമുള്ളവർക്ക് ലഭിച്ചിരുന്നുവെങ്കിൽ അതവർക്ക് ഉപകാരപെടുമായിരുന്നു. എന്നാൽ ഈ സ്വത്തുക്കളിൽ നിന്നും ലാഭം നേടിയത് ഭൂമാഫിയയാണെന്നും നിയമഭേദഗതിയിലൂടെ പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുമെന്നും മോദി പറഞ്ഞു.

ആദിവാസികളുടെ ഉടമസ്ഥതയിലുള്ള ഭൂമി വഖഫിന് തൊടാൻ കഴിയില്ലെന്നും പാവപ്പെട്ട മുസ്‌ലിംകൾക്കും അവരുടെ അവകാശങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com