
ശ്രീനഗർ: കനത്ത മഴയെത്തുടർന്ന് അമർനാഥ് തീർഥാടന പാതയിൽ മണ്ണിടിച്ചിൽ. അപകടത്തിൽ ആർക്കും പരിക്കില്ല. ബാൽത്തൽ പാതയിലാണ് മണ്ണിടിച്ചിലുണ്ടായത്.
കനത്ത മഴയെത്തുടർന്ന് അമർനാഥ് തീർഥാടനം വെള്ളിയാഴ്ച രാവിലെമുതൽ നിർത്തി വച്ചിരിക്കുകയായിരുന്നു. കശ്മീർ താഴ്‌വരയിലും സമീപ പ്രദേശങ്ങളിലും വെള്ളിയാഴ്ച കനത്ത മഴ പെയ്തിരുന്നു.