കശ്മീരിൽ മണ്ണിടിച്ചിൽ; ഏഴു പേർ മരിച്ചു

മരിച്ചവരിൽ നാലു പേർ സ്ത്രീകളാണ്
Representative image

പ്രതീകാത്മക ചിത്രം

Updated on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഏഴു പേർ മരിച്ചു. വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തിങ്കളാഴ്ച ലോറൻ ഗ്രാമത്തിലാണ് സംഭവം.

വീട്ടിലുണ്ടായിരുന്നവരാണ് മരിച്ചത്. ഇവരിൽ നാലു പേർ സ്ത്രീകളാണ്. മണ്ണ് കൊണ്ട് നിർമിച്ചതാണ് വീട്. അപകടത്തിൽ വീട് പൂർണമായി തകർന്നു. ശനിയാഴ്ച മുതൽ പൂഞ്ച് ജില്ലയിൽ കനത്ത മഴയാണ്. മഴക്കെടുതിയിൽ ഇതുവരെ ജില്ലയിൽ 17 പേർ മരിക്കുകയും ആറു പേരെ കാണാതാവുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com