
ന്യൂഡൽഹി: തുടർച്ചെയായുള്ള കനത്ത മഴയിൽ നടുറോഡിൽ വലിയ ഗർത്തം രൂപപെട്ടു. സൽഹി ജനക്‌പുരി മേഖലയിലെ റോഡിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കേറ്റട്ടില്ലെന്നാണ് റിപ്പോർട്ട്.
റോഡിന്‍റെ ഒരു ഭാഗം പൂർണമായും ഇടിഞ്ഞ് താഴോട്ട് പതിച്ചിരിക്കുന്ന നിലയിലാണ്. നിലവിൽ ബാരിക്കേഡുകൾ ഉപയോഗിച്ച് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
ഡൽഹിയിൽ കഴിഞ്ഞ 2 ദിവസമായി കനത്ത മഴയാണ് പെയ്തത്. അടുത്ത 6 ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചത്. മോശം കാലാവസ്ഥയെ തുടർന്ന് 3 വിമാനങ്ങൾ അമൃത്സറിലേക്കും ഒന്ന് ലക്‌നൗവിലേക്കും വഴി തിരിച്ച് വിട്ടിതായി ഇന്ദിരാഗാന്ധി എയർപോർട്ട് അധികൃതർ അറിയിച്ചു.