ഇംഫാലിലെ അവസാനത്തെ 10 കുക്കി കുടുംബങ്ങളെയും ഒഴിപ്പിച്ച് സർക്കാർ

മണിപ്പുരിലെ വംശീയ കലാപത്തിനു ശേഷം ഇവിടെ തുടർന്ന 24 കുക്കി വംശജരെയാണ് ഒഴിപ്പിച്ചത്
ഇംഫാലിലെ അവസാനത്തെ 10 കുക്കി കുടുംബങ്ങളെയും  ഒഴിപ്പിച്ച് സർക്കാർ

ഇംഫാൽ: മണിപ്പുർ തലസ്ഥാനമായ ഇംഫാലിലെ ന്യൂ ലാമ്പുലെയിനിൽ നിന്നും അവസാനത്തെ 10 കുക്കി കുടുംബങ്ങളെ സർക്കാർ ഒഴിപ്പിച്ചു. മണിപ്പുരിലെ വംശീയ കലാപത്തിനു ശേഷം ഇവിടെ തുടർന്ന 24 കുക്കി വംശജരെയാണ് ഒഴിപ്പിച്ചത്.

കുക്കി വംശജർ കൂടുതലായി കഴിയുന്ന കാൻഗ്പോക്പി ജില്ലയിലെ മോട്ട്ബംഗിലേക്കു 10 കുടുംബങ്ങളെയും നിർബന്ധിച്ചു മാറ്റുകയായിരുന്നു. തങ്ങളെ ന്യൂ ലാമ്പുലെയിനിൽനിന്നും ബലമായി ഒഴിപ്പിക്കുകയായിരുന്നെന്നു, ഇട്ടിരുന്ന വസ്ത്രങ്ങളല്ലാതെ മറ്റൊന്നും എടുക്കാൻ അനുവദിച്ചില്ലെന്നും കുക്കി വംശജർ ആരോപിച്ചു.

മെയ് നാലിനു വംശീയ കലാപം ആരംഭിച്ചതിനു പിന്നാലെ ന്യൂ ലാമ്പുലെയിനിൽനിന്നും 300 ഓളം കുടുംബങ്ങൾ ഒഴിഞ്ഞുപോയിരുന്നു. എന്നാൽ പതിറ്റാണ്ടുകളായി താമസിച്ചിരുന്ന സ്ഥലത്തുനിന്നും വിട്ടുപോവാൻ തയാറാകാതിരുന്ന അവസാന കുക്കി കുടുംബങ്ങളെയാണു സർക്കാർ ഇടപെട്ട് ഒഴിപ്പിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com