
ദുരഭിമാനക്കൊലകൾ തടയാൻ പ്രത്യേക നിയമം നടപ്പിലാക്കണം; ടിവികെ സുപ്രീംകോടതിയിൽ
file image
ചെന്നൈ: ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാനക്കൊലകൾ തടയാൻ പ്രത്യേക നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വിജയ്‌യുടെ തമിഴക വെട്രി കഴകം സുപ്രീംകോടതിയിൽ. നിലവിലുള്ള നിയമവ്യവസ്ഥകൾ അപര്യാപതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
ദളിത് സോഫ്റ്റ്‌വെയർ എൻജിനീയർ കവിൻ സെൽവ ഗണേഷിന്‍റെ കൊലപാതകത്തിന് പിന്നാലെയാണ് ടിവികെ തെരഞ്ഞെടുപ്പ് വിഭാഗം ജനറൽ സെക്രട്ടറി ആദവ് അർജുന ഹർജി സമർപ്പിച്ചത്. ഇത്തരം കേസുകളിൽ ശിക്ഷാ നിരക്ക് വളരെ താഴ്ന്ന നിലയിലാണെന്നാണ് ആക്ഷേപം. ദുരഭിമാനക്കൊല കേസുകളിൽ കൃത്യമായ വിവരശേഖരണം, വേഗത്തിലുള്ള വിചാരണ, സാക്ഷിസംരക്ഷണം എന്നിവ നടപ്പാക്കണമെന്നാണ് ആവശ്യം.