
ലഖ്നൗ: നോയിഡയിൽ ഫ്ളാറ്റിന്‍റെ ഏഴാം നിലയിൽ നിന്ന് വീണ് നിയമവിദ‍്യാർഥി മരിച്ചു. ഗാസിയാബാദ് സ്വദേശി തപസ് എന്ന യുവാവാണ് മരിച്ചത്. ശനിയാഴ്ച നോയിഡ സെക്‌ടർ 99ലെ സുപ്രീം ടവേഴ്സിലുള്ള സുഹൃത്തിന്‍റെ ഫ്ളാറ്റിൽ പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു തപസ്.
പിന്നീട് ഫ്ളാറ്റിൽ നിന്ന് വീണ് ഇയാൾ മരിച്ചതായാണ് പുറത്തുവന്ന വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുകളെ പൊലീസ് ചോദ‍്യം ചെയ്തുവരികയാണ്. മരിച്ചയാളുടെ ബന്ധുക്കളെ പൊലീസ് വിവരമറിയിച്ചിട്ടുണ്ട്. ബന്ധുക്കളിൽ നിന്ന് പരാതി ലഭിച്ചാൽ കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറിയിച്ചു.