അഭിനവ് അറോറ
India
10 വയസുകാരനെ ഭീഷണിപ്പെടുത്തി ലോറൻസ് ബിഷ്ണോയി സംഘം
10 വയസുകാരനായ അഭിനവ് അറോറയെയാണ് ബിഷ്ണോയി സംഘം ഭീഷണിപ്പെടുത്തിയത്
ലഖ്നൗ: 10 വയസുകാരനെ ഭീഷണിപ്പെടുത്തി ലോറൻസ് ബിഷ്ണോയി സംഘം. 10 വയസുകാരനായ അഭിനവ് അറോറയെയാണ് ബിഷ്ണോയി സംഘം ഭീഷണിപ്പെടുത്തിയത്. അഭിനവ് അറോറ ഡൽഹിയിൽ നിന്നുള്ള ആത്മീയ ഉള്ളടക്കങ്ങളടങ്ങുന്ന വീഡിയോകൾ ചെയ്യുന്ന ഇൻഫ്ളുവൻസറാണ്.
ചൊവ്വാഴ്ചയാണ് അഭിനവിനും കുടുംബത്തിനും ബിഷ്ണോയി സംഘത്തിന്‍റെ ഭീഷണി സന്ദേശം ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ ഫോൺകോൾ വന്നതായും അഭിനവിനെ കൊല്ലുമെന്നായിരുന്നു സന്ദേശമെന്നും അഭിനവിന്‍റെ അമ്മ ജ‍്യോതി അറോറ വെളിപ്പെടുത്തി. തങ്ങളുടെ മകൻ തുടർച്ചയായി ഭീഷണി നേരിടുന്നതിനാൽ ഈ ഭയം എത്രനാൾ സഹിക്കുമെന്നും അധികാരികൾ ഇടപെടണമെന്ന് അഭിനവിന്‍റെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.

