വിമാനത്തിലെ മൂത്രമൊഴിക്കൽ: നിയമനടപടികളിലേക്ക്: വിദ്യാർഥിക്ക് യാത്രാനിരോധനം

മറ്റു യാത്രക്കാർക്കും ശല്യമുണ്ടാക്കുന്ന രീതിയിലായിരുന്നു പെരുമാറ്റം. ഒടുവിലാണ് സഹയാത്രികന്‍റെ മേൽ മൂത്രമൊഴിക്കുന്ന സംഭവമുണ്ടായത്
വിമാനത്തിലെ മൂത്രമൊഴിക്കൽ: നിയമനടപടികളിലേക്ക്: വിദ്യാർഥിക്ക് യാത്രാനിരോധനം

ഡൽഹി : അമെരിക്കൻ എയർലൈൻസിന്‍റെ വിമാനത്തിൽ സഹയാത്രികനു മേൽ വിദ്യാർഥി മൂത്രമൊഴിച്ച സംഭവത്തിൽ പൊലീസ് നിയമനടപടികളിലേക്ക്. ഡൽഹി ഡിഫൻസ് കോളനി നിവാസിയായ ആര്യ വോഹ്റ എന്ന ഇരുപത്തൊന്നുകാരൻ വിദ്യാർഥിയാണ് കേസിലെ പ്രതി. യുഎസ് വിദ്യാർഥിയായ ഇദ്ദേഹത്തിനു അമെരിക്കൻ എയർലൈൻസ് യാത്രാനിരോധനവും ഏർപ്പെടുത്തി.

അമെരിക്കയിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ നിന്നും ഡൽഹി ഇന്ദിരാ ഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ടിലേക്കുള്ള യാത്രയിലുടനീളം ഈ വിദ്യാർഥി വിമാനജീവനക്കാരുടെ നിർദ്ദേശങ്ങൾ അനുസരിച്ചില്ലെന്നു എയർലൈൻസ് അധികൃതരുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിമാനത്തിന്‍റെ സുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തിലായിരുന്നു ഇദ്ദേഹത്തിന്‍റെ പ്രവൃത്തികൾ. മറ്റു യാത്രക്കാർക്കും ശല്യമുണ്ടാക്കുന്ന രീതിയിലായിരുന്നു പെരുമാറ്റം. ഒടുവിലാണ് സഹയാത്രികന്‍റെ മേൽ മൂത്രമൊഴിക്കുന്ന സംഭവമുണ്ടായത്.

അമെരിക്കൻ എയർലൈസിലുണ്ടായ സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നു ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.