
ഗാസിയാബാദ് : ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് കോടതിയില്‍ പുള്ളിപ്പുലിയിറങ്ങി. പുലിയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. പുലിയെ കണ്ടു പരിഭ്രാന്തരായി ഓടി വീണും പലര്‍ക്കും പരുക്കേറ്റു. ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. പൊലീസുകാര്‍ക്കും അഭിഭാഷകര്‍ക്കും പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
കോടതി പരിസരത്ത് പെട്ടെന്നു പുലി പ്രത്യക്ഷപ്പെടുകയായിരുന്നു. ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്ത് എത്തിയെങ്കിലും പുലിയെ പിടിക്കാനുള്ള ശ്രമങ്ങള്‍ വിജയത്തില്‍ എത്തിയിട്ടില്ല. നേരത്തെ ഗ്രെയ്റ്റര്‍ നോയിഡയിലെ ഹൗസിങ് കോളനിയിലും പുലി ഇറങ്ങിയ സംഭവമുണ്ടായിരുന്നു.