India
നഗര മധ്യത്തിലെ പുലിക്കൂട്ടം (വീഡിയൊ)
മുംബൈ മെട്രോപൊളിറ്റൻ മേഖലയ്ക്കുള്ളിലുള്ള സഞ്ജയ് ഗാന്ധി നാഷണൽ പാർക്കാണ് ലോകത്ത് ഏറ്റവും കൂടുതൽ പുള്ളിപ്പുലികളുടെ സാന്ദ്രതയുള്ള പ്രദേശം.
മുംബൈ: പരിസ്ഥിതി നശിപ്പിക്കരുതെന്നും വന്യമൃഗങ്ങൾ സംരക്ഷിക്കപ്പെടണമെന്നുമുള്ള അവബോധം വർധിച്ചു വരുകയാണ് ലോകമെങ്ങും. പക്ഷേ, അതിനൊപ്പം മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷവും വർധിച്ചുവരുന്നു.
കേരളത്തിൽ അരിക്കൊമ്പനാണെങ്കിൽ മഹാരാഷ്ട്രയിലും മധ്യപ്രദേശിലും മറ്റും പുള്ളിപ്പുലികളാണ് കാടിനോടു ചേർന്നു താമസിക്കുന്നവരുടെ ഉറക്കം കെടുത്തുന്നത്. മുംബൈയിലാകട്ടെ, നഗരമധ്യത്തിൽ തന്നെയുണ്ട് പുലിക്കൂട്ടങ്ങളുടെ തന്നെ സാന്നിധ്യം.
മുംബൈ മെട്രോപൊളിറ്റൻ മേഖലയ്ക്കുള്ളിലുള്ള സഞ്ജയ് ഗാന്ധി നാഷണൽ പാർക്കാണ് ലോകത്ത് ഏറ്റവും കൂടുതൽ പുള്ളിപ്പുലികളുടെ സാന്ദ്രതയുള്ള പ്രദേശം. അതായത്, ചതുരശ്ര കിലോമീറ്ററിൽ 26 പുള്ളിപ്പുലികൾ!
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ച വീഡിയോയാണ് ഒപ്പം. സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ അമ്മയെ പിന്തുടരുന്ന പുലിക്കുട്ടികൾ.