കുഞ്ഞിന്‍റെ ലിംഗം മുന്‍കൂട്ടിയറിയാന്‍ ഗര്‍ഭിണിയുടെ വയറുകീറി; ഭര്‍ത്താവിന് ജീവപര്യന്തം

2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
life imprisonment for ripping open the stomach of his pregnant wife in 2020
കുഞ്ഞിന്‍റെ ലിംഗം മുന്‍കൂട്ടിയറിയാന്‍ ഗര്‍ഭിണിയുടെ വയറുകീറി; ഭര്‍ത്താവിന് ജീവപര്യന്തം

ലഖ്‌നൗ: യുപിയില്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ ലിംഗം മുന്‍കൂട്ടിയറിയാന്‍ ഗര്‍ഭിണിയുടെ വയറുകീറിയ 46 കാരന് ജീവപര്യന്തം വിധിച്ച് കോടതി. 5 പെൺമക്കളുള്ള തനിക്ക് മറ്റൊരു പെണ്‍കുഞ്ഞാണ് ജനിക്കാന്‍ പോകുന്നതെന്ന പുരോഹിതന്‍റെ പ്രവചനത്തില്‍ വിശ്വസിച്ചാണ് 8 മാസം ഗര്‍ഭിണിയായ യുവതിയെ അരിവാള്‍ ഉപയോഗിച്ച് ആക്രമിച്ചത്.

2020ൽ ബറേലി ബുദൗന്‍ സിവില്‍ ലൈന്‍ ഏരിയയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്നാ ലാലിനെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആണ്‍കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 2021ലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com