ഷൂട്ടിങ്ങിനിടെ ലൈറ്റ്ബോയ് വീണു മരിച്ചു; സംവിധായകനെതിരെ കേസ്

വ‍്യാഴാഴ്ച്ച ബംഗ്ലൂരുവിലെ വി.ആർ.എൽ. അരീനയിലായിരുന്നു ചിത്രീകരണം
Lightboy falls and dies during film shoot in Bengaluru; Case against director Yograj Bhatt
യോഗരാജ് ഭട്ട്
Updated on

ബംഗളൂരു: ബംഗളൂരുവിൽ സിനിമാ ചിത്രീകരണത്തിനിടെ ലൈറ്റ്ബോയ് വീണുമരിച്ചു. സംവിധായകൻ യോഗരാജ് ഭട്ടിനെതിരേ പൊലീസ് കേസെടുത്തു. യോഗരാജിന്‍റെ 'മനദ കടലു' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.

തുമകൂരു കൊരട്ടെഗെരെ സ്വദേശി ശിവരാജ് (30) ആണ് മരിച്ചത്. 30 അടി ഉയരത്തിൽ നിന്നു വീഴുകയായിരുന്നു. വ‍്യാഴാഴ്ച്ച ബംഗ്ലൂരുവിലെ വി.ആർ.എൽ. അരീനയിലാണ് ചിത്രീകരണം നടന്നത്.

മതിയായ സുരക്ഷ ഏർപ്പെടുത്താതെ സിനിമാ ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചാണ് മാദനായക ഹള്ളി പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മൂന്നാം പ്രതിയാണ് യോഗരാജ് ഭട്ട്. മാനേജർ സുരഷ് ഉൾപെടെ രണ്ടു പേരെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com