

ലയണൽ മെസി
ന‍്യൂഡൽഹി: ഇതിഹാസ താരം ലയണൽ മെസിയുടെ ഡൽഹി സന്ദർശനം വൈകും. രാജ‍്യതലസ്ഥാനത്ത് കനത്ത മൂടൽ മഞ്ഞു മൂലം മെസി വരേണ്ടിയിരുന്ന വിമാനം മുംബൈയിൽ നിന്നും പുറപ്പെട്ടിട്ടില്ല. ഉച്ചയ്ക്ക് രണ്ടരയോടെ ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ താരമെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ മെസി വൈകിട്ട് നാലു മണിയോടെ മാത്രമെ എത്തുവെന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം. മെസിയെ കാണാൻ മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് സ്റ്റേഡിയത്തിന് പുറത്ത് എത്തിച്ചേർന്നിരിക്കുന്നത്.