മെസിയുടെ 'ഗോട്ട് ഇന്ത‍്യ ടൂർ ' മുഖ‍്യ സംഘാടകൻ അറസ്റ്റിൽ

സതാദ്രു ദത്തയെന്നയാളെയാണ് പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്
lionel messi goat tour india main organizer arrested

സതാദ്രു ദത്ത, ലയണൽ മെസി

Updated on

കോൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ 'ഗോട്ട് ഇന്ത‍്യ ടൂർ' മുഖ‍്യ സംഘാടകൻ അറസ്റ്റിൽ. സതാദ്രു ദത്തയെന്നയാളെയാണ് പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പരിപാടിയുടെ മോശം നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സതാദ്രു ദത്തയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് വ‍്യക്തമാക്കി. നിലവിൽ കോൽക്കത്ത വിട്ട് മെസി ഹൈദരാബാദിൽ എത്തി ചേർന്നിട്ടുണ്ട്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ മെസിയോടൊപ്പം ചടങ്ങിൽ പങ്കെടുക്കും.

കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ മെസി 10 മിനിറ്റ് തങ്ങിയ ശേഷം വേദി വിട്ടിരുന്നു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കുകയും സംഘർഷത്തിന് വഴിയൊരുക്കിയിരുന്നു. മെസിയെ കാണാതായതോടെ കാണികൾ സ്റ്റേഡിയത്തിലെ സീറ്റുകൾ തല്ലിത്തകർക്കുകയും മൈതാനത്തിലേക്ക് കുപ്പികൾ വലിച്ചെറിയുകയും ചെയ്തിരുന്നു. 5,000 രൂപ മുതൽ 25,000 രൂപ വരെ മുടക്കിയാണ് കാണികൾ മെസിയെ കാണാനെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com