മദ്യനയക്കേസ്; എഎപി എംപി സഞ്ജയ് സിങ്ങിന് ജാമ്യം

ജസ്റ്റിസ് സഞ്ജയ് ഖന്ന, ദിപാങ്കർ ദത്ത, പി.ബി. വരാലെ എന്നിവരുടെ ബെഞ്ചാണ് സഞ്ജയ് സിങ്ങിന്‍റെ ജാമ്യ ഹർജി പരിഗണിച്ചത്
Sanjay singh
Sanjay singh
Updated on

ന്യൂഡൽഹി: ആംആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ്ങിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മദ്യനയക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത സഞ്ജയ് സിങ് 6 മാസത്തോളം ജയിലിലായിരുന്നു. ജസ്റ്റിസ് സഞ്ജയ് ഖന്ന, ദിപാങ്കർ ദത്ത, പി.ബി. വരാലെ എന്നിവരുടെ ബെഞ്ചാണ് സഞ്ജയ് സിങ്ങിന്‍റെ ജാമ്യ ഹർജി പരിഗണിച്ചത്.

വിചാരണ കോടതി നിശ്ചയിച്ച വ്യവസ്ഥകൾ‌ക്കും നിബന്ധനകൾക്കും വിധേയമായാവും സഞ്ജ് സിങ്ങിനെ വിട്ടയക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് തടസ്സമുണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com