ഇന്ത്യയിലെ ധനികരായ പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടിക: ആദ്യ അഞ്ചിൽ ഡോ. ആസാദ് മൂപ്പൻ

2011ൽ ഡോ. ആസാദ് മൂപ്പനെ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചു.
List of richest promoter investors in India: Dr. Azad Moopen in the top five
ഡോ. ആസാദ് മൂപ്പൻ
Updated on

കൊച്ചി: ഇന്ത്യയിലെ ഏറ്റവും ധനികരായ പ്രമോട്ടർ നിക്ഷേപകരുടെ പട്ടികയിലെ ആദ്യ അഞ്ചിൽ ഇടംപിടിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. 2,594 കോടിരൂപയുടെ ആളോഹരി വരുമാനമാണ് ഡോ. ആസാദ് മൂപ്പനെ ഈ പട്ടികയിൽ മുൻനിരയിൽ എത്തിച്ചത്. കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ഇടം പിടിച്ച ഒരേയൊരു വ്യവസായിയും ആസാദ് മൂപ്പനാണ്.

രാജ്യത്തെ അതിസമ്പന്ന വ്യവസായികളായ മുകേഷ് അംബാനി, അനിൽ അഗർവാൾ, അസിം പ്രേംജി എന്നിവരാണ് പട്ടികയിൽ മുൻപന്തിയിലുള്ള മറ്റുള്ളവർ. നിക്ഷേപകർക്ക് ഓരോ ഓഹരിക്കും 118 രൂപ വീതം ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. 2025 സാമ്പത്തിക വർഷത്തിൽ രണ്ട് രൂപയുടെ അന്തിമ ഓഹരി വിഹിതവും നാല് രൂപയുടെ ഇടക്കാല ഓഹരിവിഹിതവും നിക്ഷേപകർക്ക് നൽകി.

നിലവിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ കമ്പനിയുടെ 42% ഓഹരികളാണ് ഡോ. ആസാദ് മൂപ്പൻ ഉൾപ്പെടെയുള്ള പ്രമോട്ടർമാരുടെ കൈവശമുള്ളത്. ഇന്ത്യയിലും ഗൾഫ് മേഖലയിലും ഉന്നതനിലവാരമുള്ള സമഗ്രമായ ചികിത്സയും പരിചരണവും നൽകുന്ന ആശുപത്രി ശൃംഖലയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ.

ഈ വർഷം തന്നെ ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡുമായുള്ള ലയനം പൂർത്തിയാവുന്നതോടെ 'ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ' ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളിൽ ഒന്നായി മാറും. ശൃംഖലയിലെ ആശുപത്രികളുടെ എണ്ണം 38 ആയി ഉയരും. 27 നഗരങ്ങളിലായി 10,300 ലേറെപ്പേരെ കിടത്തി ചികിത്സിക്കാനുള്ള ശേഷിയും കൈവരിക്കും. 2011ൽ ഡോ. ആസാദ് മൂപ്പനെ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചു. കേന്ദ്രസർക്കാർ നൽകുന്ന “പ്രവാസി ഭാരതീയ സമ്മാൻ” പദവിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com