മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനിക്ക് ഭാരതരത്ന സമ്മാനിച്ചു

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
lk advani receive bharat ratna
lk advani receive bharat ratna

ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനിക്ക് ഭാരതരത്ന സമ്മാനിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു എൽ കെ അദ്വാനിയുടെ വീട്ടിലെത്തിയാണ് പരമോന്നത സിവിലിയൻ പുരസ്ക്കാരം സമ്മാനിച്ചത്.

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മുൻ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, കൃഷി ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥൻ, രണ്ട് തവണ ബീഹാർ മുഖ്യമന്ത്രിയായിരുന്ന കർപ്പൂരി താക്കൂർ എന്നിവരെയും ഭാരത് രത്ന പുരസ്കാരത്തിനായി തെരഞ്ഞെടുത്തിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com