അയോധ്യ പ്രതിഷ്ഠാ ചടങ്ങിൽ അഡ്വാനിയും ജോഷിയും പങ്കെടുക്കില്ല

പ്രതിഷ്ഠാ ചടങ്ങിന് വരേണ്ടതില്ലെന്ന് അഭ്യര്‍ഥിച്ചിരുന്നതായും ഇരുവരും അത് അംഗീകരിച്ചുവെന്നും രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി
LK Advani
LK Advani
Updated on

ലഖ്നൗ: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ല. ഉത്തരേന്ത്യയിൽ അതി ശൈത്യം തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹം പിന്മാറിയതെന്നാണ് റിപ്പോർട്ട്.

പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് എല്‍.കെ. അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഡിസംബര്‍ മാസത്തില്‍ രാമജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരുന്നു.

96 വയസാണ് അഡ്വാനിയുടെ പ്രായം. മുരളി മനോഹര്‍ ജോഷിക്ക് 90 വയസുണ്ട്. ഇരുവരുടേയും പ്രായം കണക്കിലെടുത്ത് പ്രതിഷ്ഠാ ചടങ്ങിന് വരേണ്ടതില്ലെന്ന് അഭ്യര്‍ഥിച്ചിരുന്നതായും അവര്‍ അത് അംഗീകരിച്ചുവെന്നുമാണ് രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com