

സ്ത്രീകള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ വിലക്കി രാജസ്ഥാന്‍ ഗ്രാമങ്ങള്‍
representative image
ജയ്പൂര്‍: യുവതികൾക്കും പെൺകുട്ടികൾക്കും സ്മാർട്ട് ഫോൺ നിരോധിക്കാൻ രാജസ്ഥാനിലെ ചൗധരി സമൂഹം. ജലോര്‍ ജില്ലയിലെ 15 ഗ്രാമങ്ങളില്‍ ആണ് നിരോധനത്തിന് ഒരുങ്ങുന്നത്. പെണ്‍മക്കളും മരുമക്കളായ യുവതികളും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതിനാണ് വിലക്കുള്ളത്. ജനുവരി 26 മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും.
വിവാഹം, പൊതു ചടങ്ങുകള്‍ എന്നിവ മുതല്‍ അയല്‍വീടുകള്‍ സന്ദര്‍ശിക്കുന്ന വേളകളില്‍ വരെ സ്മാര്‍ട്ട് ഫോണുകള്‍ കൈയിൽ കരുതാന്‍ ഇനിമുതല്‍ അനുവാദം ഉണ്ടായിരികില്ല. കോളുകള്‍ക്കായി കീബോര്‍ഡ് ഫോണുകള്‍ ഉപയോഗിക്കാമെന്നും, എന്നാല്‍ കാമറ പാടില്ലെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
ജലോര്‍ ജില്ലയിലെ പാട്ടി മേഖലയിലെ ഗാജിപുര, പാവ്ലി, കല്‍റ, മനോജിയ വാസ്, രാജികാവാസ്, ദത്ലാവാസ്, രാജ്പുര, കോടി, സിദ്രോഡി, അല്‍റി, റോപ്സി, ഖാനദേവല്‍, സവിധര്‍, ഭീന്‍മാലിലെ ഹാത്മി കി ധനി, ഖാന്‍പൂര്‍ തുടങ്ങിയ ഗ്രാമങ്ങളിലാണ് നിരോധനം നടപ്പിലാക്കുക.
കമ്മ്യൂണിറ്റി പ്രസിഡന്റ് സുജനറാം ചൗധരിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ആണ് തീരുമാനം. സ്ത്രീകള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് കുടുംബത്തിലെ കുട്ടികളുടെ കാഴ്ചശക്തിയെ ബാധിക്കുന്നു എന്നാണ് ഇവര്‍ ഇതിനുള്ള കാരണം പറയുന്നത്.