ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു; ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

ആകെയുള്ള 39 സീറ്റിലും തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടിൽ 62.08 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.
lok sabha election phase 1 polling ends
lok sabha election phase 1 polling ends

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ അദ്യഘട്ട പോളിങ് അവസാനിച്ചു. രാജ്യത്താകെ 60 (59.71) ശതമാനം പോളിങ് രേഖപ്പെടുത്തി. ബംഗാളിലും ത്രിപുരയിലുമാണ് മികച്ച് പോളിങ് രേഖപ്പെടുത്തിയത്. കുറവ് പോളിങ് ബിഹാറിലാണ്.

ത്രിപുരയിൽ 76.10 ശതമാനമാണ് പോളിങ്. ബംഗാളില്‍ 77.57 ശതമാനവും ബിഹാറില്‍ 46.32 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ബിഹാറില്‍ 66.04 ശതമാനമായിരുന്നു. ആകെയുള്ള 39 സീറ്റിലും തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടിൽ 62.08 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 12 സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ 50 ശതമാനം മാത്രമാണ് വോട്ടെടുപ്പ് നടന്നത്. ഉത്തരാഖണ്ഡില്‍ 53 ശതമാനവും ഉത്തര്‍പ്രദേശില്‍ 57.54 ശതമാനവും മണിപ്പൂരില്‍ 67.46 ശതമാനവും വോട്ട് രേഖപ്പെടുത്തിയതായാണ് കണക്കുകള്‍.

21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു. എട്ടു കേന്ദ്രമന്ത്രിമാര്‍, രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍, ഒരു മുന്‍ ഗവര്‍ണര്‍ എന്നിവരടക്കം 1600 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com