
ദിപക് തിലക്
പുനെ: ലോകമാന്യ ബാലഗംഗാധര തിലകിന്‍റെ പ്രപൗത്രനും മറാത്തി പത്രം കേസരിയുടെ ട്രസ്റ്റീ എഡിറ്ററുമായ ദിപക് തിലക് അന്തരിച്ചു. 78 വയസ്സായിരുന്നു. ബുധനാഴ്ച വീട്ടിൽ വച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മകനും മകൾക്കും പേരക്കുട്ടികൾക്കുമൊപ്പമായിരുന്നു താമസം. തിലക്‌വാഡയിൽ പൊതുദർശനത്തിനു ശേഷം വൈകുണ്ഡ് ക്രിമറ്റോറിയത്തിൽ സംസ്കാരം നടത്തി.
ബാല ഗംഗാധന തിലക് 1881 ൽ ആരംഭിച്ച പത്രമാണ് കേസരി. തിലക് മഹാരാഷ്‌ട്ര വിദ്യാർപീഠത്തിന്‍റെ വൈസ് ചാൻസിലറുമായിരുന്നു ദിപക്.