വ്യാപക വിമർശനം; ലോക്പാലിനായി ആഡംബര കാറുകൾ വാങ്ങാനുള്ള ടെണ്ടർ റദ്ദാക്കി

ടെണ്ടർ റദ്ദാക്കിയത് ലോക്പാൽ ഫുൾ ബെഞ്ച് യോഗം
lokpal official car tender cancelled

ലോക്പാൽ ഓഫീസ്

Updated on

ന്യൂഡൽഹി: പൊതു പ്രവർത്തകർക്കെിരായ അഴിമതി ആരോപണം അന്വേഷിക്കുന്ന ലോക്പാലിനായി ആഡംബര കാറുകൾ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചു. 70 ലക്ഷം വിലയുള്ള ബിഎംഡബ്ല്യു 3 സീരിസ് 330ൽ പെട്ട ഏഴുകാറുകൾ വാങ്ങുന്നതിനായി ഇറക്കിയ ടെണ്ടർ റദ്ദാക്കി. ഏഴ് വാഹനങ്ങൾ വാങ്ങുന്നതിനായി ചെലവ് 5 കോടി രൂപയാണ്. ലോക്പാലിനായി 7 ബിഎംഡബ്യു 3 സീരിസ് 330 ലി കാറുകൾ വാങ്ങുന്നതിനാണ് ടെണ്ടർ നടപടികൾ ഒക്‌ടോബറിൽ ആരംഭിച്ചത്.

വെള്ള നിറത്തിലുള്ള സ്പോർട് ആണ് ആവശ്യമെന്നും ടെണ്ടറിൽ വിശദീകരിച്ചിരുന്നു. ടെണ്ടർ വിവരങ്ങൾ പുറത്ത് വന്നതോടെ വലിയ വിമർശനമാണ് ലോക്പാലിനെതിരേ ഉയർന്നത്.

ലോക്പാൽ ഫുൾ ബെഞ്ച് യോഗമാണ് ബിഎംഡബ്ല്യു വാഹനങ്ങൾ വാങ്ങാൻ ഇറക്കിയ ടെണ്ടർ റദ്ദാക്കിയത്. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് എ.എം. ഖാൻവിൽക്കറാണ് നിലവിലെ ലോക്പാൽ ചെയർപേഴ്സൻ. ചെയർപേഴ്സന് പുറമെ ആറ് അംഗങ്ങളാണ് ലോക്പാലിലുള്ളത്. ഇവർക്കായാണ് ആഡംബരകാറുകൾ വാങ്ങാൻ തീരുമാനിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com