ലോക്സഭാ തെരഞ്ഞെടുപ്പ്: 22 സംസ്ഥാനങ്ങൾ ഒറ്റ ഘട്ടത്തിൽ വിധിയെഴുതും

ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഏഴു ഘട്ടങ്ങളിലും മഹാരാഷ്ട്രയിലും ജമ്മു കശ്മീരിലും അഞ്ച് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ്: 22 സംസ്ഥാനങ്ങൾ ഒറ്റ ഘട്ടത്തിൽ വിധിയെഴുതും
Representative image

ന്യൂഡൽഹി: പൊതു തെരഞ്ഞെടുപ്പിൽ കേരളം ഉൾപ്പെടെ 22 സംസ്ഥാനങ്ങൾ ഒറ്റഘട്ടത്തിൽ വിധിയെഴുതും. ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഏഴു ഘട്ടങ്ങളിലും മഹാരാഷ്ട്രയിലും ജമ്മു കശ്മീരിലും അഞ്ച് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.

കേരളത്തിനു പുറമേ അരുണാചൽ പ്രദേശ്, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ, ആന്ധ്രപ്രദേശ്, ചണ്ഡിഗഡ്, ദാമൻ ദിയു, ഡൽഹി, ഗോവ, ഗുജറാത്ത്, ഹിമാചൽപ്രദേശ്, ഹരിയാന, ലക്ഷദ്വീപ്, ലഡാക്, മിസോറം, മേഘാലയ, നാഗാലാൻഡ്, പുതുച്ചേരി, സിക്കിം, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ഒറ്റ ഘട്ടത്തിൽ പോളിങ് പൂർത്തിയാക്കുക.

ഒഡീശ, മധ്യപ്രദേശ്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ 4 ഘട്ടങ്ങളിലായും ഛത്തിസ്ഗഡ്, അസം എന്നിവിടങ്ങളിൽ രണ്ടു ഘട്ടങ്ങളിലുമായാണ് വോട്ടെടുപ്പു നടക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com