ബിജെപിയുടെ 14 കേന്ദ്ര മന്ത്രിമാർ പരാജയപ്പെട്ടു
Smriti Irani

വിജയത്തിലും തിളക്കമില്ലാതെ ബിജെപി; പരാജയപ്പെട്ടത് 14 കേന്ദ്രമന്ത്രിമാർ

കേരളത്തിലിറങ്ങിയ ബിജെപിയുടെ 2 കേന്ദ്രമന്ത്രിമാർക്കും ഫലം പരാജയം
Published on

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും മത്സരിച്ച ബിജെപിയുടെ 14 കേന്ദ്ര മന്ത്രിമാരാണ് പരാജയത്തിന് കീഴടങ്ങിയത്. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാജയമാണ് ബിജെപിയെ ഞെട്ടിച്ചത്. കോൺഗ്രസ് രാഹുലിനെ മാറ്റി അമേഠിയിൽ കിഷോരിലാലിനെ സ്ഥാനാർഥിയാക്കിയപ്പോൾ പരിഹസിച്ച സ്മൃതി ഇറാനി ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

കേരളത്തിലിറങ്ങിയ ബിജെപിയുടെ 2 കേന്ദ്രമന്ത്രിമാർക്കും ഫലം പരാജയം. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലിൽ വി. മുരളീധരനും വിജയത്തിലേക്കെത്താനായില്ല. രാജീവ് ചന്ദ്രശേഖർ അവസാന നിമിഷം വരെ പോരാടിയെങ്കിലും വിജയം തരൂർ സ്വന്തമാക്കി.

കേന്ദ്ര കൃഷി മന്ത്രി അജയ് മുണ്ട ഖുന്തിയിലും കേന്ദ്രമന്ത്രി അജയ് മിശ്ര തേനി ലഖിംപൂര്‍ ഖേരിയിലും പരാജയപ്പെട്ടു. കൈലാഷ് ചൗധരി, സുഭാസ് സര്‍ക്കാര്‍, എല്‍ മുരുഗന്‍ , നിസിത് പ്രാമാണിക് , സഞ്ജീവ് ബല്യാണ്‍ , മഹേന്ദ്രനാഥ് പാണ്ഡെ , കൗശല്‍ കിഷോര്‍ മോഹന്‍ലാല്‍ , ഭഗവന്ത് ഖൂബ , രാജ് കപില്‍ പാട്ടീല്‍ എന്നിവരാണ് പരാജയപ്പെട്ട മറ്റു ബിജെപി മന്ത്രിമാര്‍.

logo
Metro Vaartha
www.metrovaartha.com