ശിവരാജ് സിങ് ചൗഹാൻ വിദിശയിൽ; വസുന്ധരയ്ക്ക് സീറ്റില്ല?

രണ്ടു പതിറ്റാണ്ടോളം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു ചൗഹാൻ
ശിവരാജ് സിങ് ചൗഹാൻ
ശിവരാജ് സിങ് ചൗഹാൻ
Updated on

ഭോപ്പാൽ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വിദിശയിൽ നിന്നു ലോക്സഭയിലേക്കു മത്സരിച്ചേക്കും. ആദ്യഘട്ടം സ്ഥാനാർഥിപ്പട്ടികയിൽ ചൗഹാന്‍റെ പേര് ഉൾപ്പെടുത്തുമെന്നാണു സൂചന. എന്നാൽ, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്ക്കു സ്ഥാനാർഥിത്വം ലഭിച്ചേക്കില്ലെന്നും റിപ്പോർട്ടുണ്ട്.

രണ്ടു പതിറ്റാണ്ടോളം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു ചൗഹാൻ. കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്കു ഭരണത്തുടർച്ച ലഭിച്ചെങ്കിലും ചൗഹാനു പകരം മോഹൻ യാദവിനെയാണു ബിജെപി കേന്ദ്ര നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിയത്. ഇതോടെ, ചൗഹാനെ കേന്ദ്രത്തിലേക്കു കൊണ്ടുവരുമെന്ന സൂചനകളുണ്ടായിരുന്നു. കൂടാതെ ജ്യോതിരാദിത്യ സിന്ധ്യ, വി ഡി ശർമ്മ എന്നിവരും യഥാക്രമം ഗുണ, ഖജുരാഹോ എന്നിവിടങ്ങളിൽ നിന്ന് മത്സരിക്കും.

അതേസമയം, ഏറെക്കാലമായി ബിജെപി കേന്ദ്ര നേതൃത്വവുമായി അടുപ്പത്തിലല്ല വസുന്ധര. പരസ്യമായ വിമത നീക്കം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ‌കണ്ണിൽ കരടായിട്ടുള്ള വസുന്ധരയ്ക്കു പകരം ഭജൻലാൽ ശർമയെയാണ് രാജസ്ഥാനിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിയത്. വസുന്ധരയ്ക്കു പകരം പദവികൾ നൽകിയിട്ടില്ല.

അതേസമയം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടികയിൽ ഇന്നലെയും തീരുമാനമായില്ല. 100 ലോക്‌സഭാ സ്ഥാനാർഥികളെ ബിജെപി അന്തിമമാക്കിയെന്നും അടുത്ത ദിവസങ്ങളിൽ ആദ്യ പട്ടിക പ്രഖ്യാപിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com