യുപിയിൽ അടിപതറി ബിജെപി; ഇന്ത്യാ സഖ്യത്തിന് മുന്നേറ്റം

ഒരു ഘട്ടത്തിൽ പ്രധാനമന്ത്രി പിന്നിൽ പോയത് ബിജെപി ക്യാമ്പുകളിൽ അവിശ്വസനീയമായ ഞെട്ടലാണ് ഉണ്ടാക്കിയത്
loksabha election result up updates
loksabha election result up updates

ലഖ്നൗ: ഉത്തർ പ്രദേശിൽ ഇന്ത്യ സഖ്യത്തിന്‍റെ മുന്നേറ്റം. ബിജെപിക്ക് പ്രതീക്ഷിച്ചത്ര മുന്നേറ്റം ഉത്തർ പ്രദേശിൽ കാഴ്ച വയ്ക്കാനായിട്ടില്ല. വാരണാസിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും കടുത്ത മത്സരമാണ് നേരിടുന്നത്. പല ഘട്ടത്തിലും അദ്ദേഹം പിന്നോട്ട് പോവുകയും ചെയ്തു. അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും ലീഡ് നിലനിർത്താനായില്ല. ഇന്ത്യാ സഖ്യ നേതാക്കളായ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും മുന്നിലാണ്.

80 മണ്ഡലങ്ങളിൽ 45 ഇടത്ത് എൻഡിഎയും 34 ഇടത്ത് ഇന്ത്യ സഖ്യവും ലീഡ് ചെയ്യുന്നു. ഇത്തവണ രാജ്യം ആര് ഭരിക്കും എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പില്‍ യുപിയില്‍നിന്നുള്ള ആദ്യ മണിക്കൂറുകളിലെ ഫലസൂചനകളില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യാ സഖ്യം ഇഞ്ചോടിഞ്ച് പോരാട്ടമാണ് തുടരുന്നത്. ഒരു ഘട്ടത്തിൽ പ്രധാനമന്ത്രി പിന്നിൽ പോയത് ബിജെപി ക്യാമ്പുകളിൽ അവിശ്വസനീയമായ ഞെട്ടലാണ് ഉണ്ടാക്കിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com