സുബിൻ ഗാർഗിന്‍റെ മരണം; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അസം സർക്കാർ

ഒക്ടോബർ 6 ന് ഇരുവരും ഗുവാഹത്തിയിൽ എത്തി മൊഴി നൽകണമെന്നും അല്ലാത്തപക്ഷം പൊലീസ് അവർക്കായി തെരച്ചിൽ ശക്തമാക്കുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു
Lookout notices issued against NE fest organiser and manager in Zubeens death case

സുബിൻ ഗാർഗ്

Updated on

ദിസ്പൂർ: ഗായകൻ സുബിൻ ഗാർഗിന്‍റെ മരണത്തിനിടയാക്കിയ നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിന്‍റെ മുഖ്യ സംഘാടകനായ സ്യാംകാനു മഹന്തനും സുബിന്‍റെ മാനേജർ സിദ്ധാർഥ് ശർമയ്ക്കുമെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.

ഒക്ടോബർ 6 ന് ഇരുവരും ഗുവാഹത്തിയിൽ എത്തി മൊഴി നൽകണമെന്നും അല്ലാത്തപക്ഷം പൊലീസ് അവർക്കായി തെരച്ചിൽ ശക്തമാക്കുമെന്നും ശർമ ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.

"ദുർഗാ പൂജ ഉത്സവം ആരംഭിക്കുന്നതിനാൽ, അവർ ഇപ്പോൾ വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പക്ഷേ ദശമിക്ക് ശേഷം അവർ വരണം. ഒക്ടോബർ 6 ന് അവർ ഗുവാഹത്തിയിൽ വന്ന് മൊഴി നൽകണം," അദ്ദേഹം പറഞ്ഞു.

''സെപ്റ്റംബർ 19 ന് സിംഗപ്പൂരിൽ കടലിൽ മുങ്ങി ഗാർഗ് മരിക്കുന്നതിലേക്ക് നയിച്ച സംഭവങ്ങൾ അന്വേഷിച്ചുവരുന്ന സിഐഡിക്ക് മുന്നിൽ ഹാജരാകാൻ അവർ ആഗ്രഹിക്കുന്നില്ലെങ്കിൽ അവർക്ക് കോടതിയെ സമീപിക്കാം, ഇരുവർക്കും ഏറെ നാൾ പുറത്തു നിൽക്കാൻ കഴിയാത്ത വിധം മഹന്തയുടെ ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാർഡുകളും മരവിപ്പിച്ചിട്ടുണ്ട്'' അദ്ദേഹം കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com