

ന്യൂഡൽഹി: ലോട്ടറി നികുതി ചുമത്താനുള്ള അധികാരം കേന്ദ്രത്തിനില്ലെന്ന് സുപ്രീംകോടതി. ലോട്ടറി വിതരണക്കാരുടെ സേവന നികുതി കേന്ദ്ര സർക്കാരിന് കീഴിൽ കൊണ്ടു വരണമെന്ന ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ലോട്ടറി നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കാണെന്നും അതിൽ ഇടപെടാൻ കേന്ദ്രസർക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
ലോട്ടറി വിൽപ്പന ഒരു സേവനമല്ല. അത് സംസ്ഥാനങ്ങൾക്ക് അധിക വരുമാനത്തിനുള്ള വഴിയാമെന്നും കോടതി ചൂണ്ടിക്കാട്ടി. 1994 ലെ ധനകാര്യ നിയമത്തില്‍, 2010 ല്‍ ഭേദഗതി കൊണ്ടു വന്നാണ് ലോട്ടറിക്ക് സേവന നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയത്. ഇതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട്, 2010 ലെ ധനകാര്യ നിയമത്തില്‍ ചേര്‍ത്ത 1994 ലെ ധനകാര്യ നിയമത്തിലെ സെക്ഷന്‍ 65(105) ലെ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് സിക്കിം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ശരിവച്ചായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.