ഇലക്റ്ററൽ ബോണ്ട്: 'ലോട്ടറി രാജാവ്' സാന്‍റിയാഗോ മാർട്ടിൻ ഒഴുക്കിയത് 1368 കോടി

ഫ്യൂച്ചർ ഗെയിമിങ്ങ്, ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളിലൂടെയാണ് മാർട്ടിൻ 1368 കോടിയുടെ ബോണ്ട് വാങ്ങിക്കൂട്ടിയത്.
സാന്‍റിയാഗോ മാർട്ടിൻ
സാന്‍റിയാഗോ മാർട്ടിൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മിഷൻ പുറത്തു വിട്ട വിവരങ്ങൾ പ്രകാരം ഏറ്റവും കൂടുതൽ ഇലക്റ്ററൽ ബോണ്ട് വാങ്ങിക്കൂട്ടിയത് ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിൻ. ഫ്യൂച്ചർ ഗെയിമിങ്ങ്, ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളിലൂടെയാണ് മാർട്ടിൻ 1368 കോടിയുടെ ബോണ്ട് വാങ്ങിക്കൂട്ടിയത്.

ആരാണ് സാന്‍റിയാഗോ മാർട്ടിൻ

കമ്പനി വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം മ്യാൻമറിലെ യാങ്കോണിലെ ഒരു സാധാരണ തൊഴിലാളിയായിരുന്നു മാർട്ടിൻ. 1988ൽ മാർട്ടിൻ ഇന്ത്യയിലേക്ക് തിരിച്ചെത്തി. തമിഴ്നാട്ടിൽ ലോട്ടറിക്കച്ചവടത്തിന് തുടക്കമിട്ടു. പിന്നീട് കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഉത്തരേന്ത്യൻ മേഖലകളിലേക്കും കച്ചവടം വ്യാപിപ്പിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സർക്കാർ ലോട്ടറി സ്കീമുകളെ കൈകാര്യം ചെയ്യാൻ തുടങ്ങിയതിനു പിന്നാലെ ഭൂട്ടാനിലേക്കും നേപ്പാളിലേക്കും മാർട്ടിൻ കച്ചവടം വ്യാപിപ്പിച്ചു. പിന്നീട് റിയൽ എസ്റ്റേറ്റ്. ടെക്സ്റ്റൈൽസ്, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്കും ബിസിനസ് വ്യാപിപ്പിച്ചു.

ലോട്ടറി തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ സിബിഐ, ഇഡി അന്വേഷണവും മാർട്ടിൻ നേരിടുന്നുണ്ട്. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് തുക പെരുപ്പിച്ച് കാണിച്ച് സാന്‍റിയാഗോയുടെ കമ്പനി സിക്കിം സർക്കാരിന് 910 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയതായി കണ്ടെത്തിയതിനെത്തുടർന്ന് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.