ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് മഴ തുടരും

ഓഗസ്റ്റ് 22 വരെ മഴയും മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റും ഇടിമിന്നലും തുടരുമെന്നും മുന്നറിയിപ്പുണ്ട്.
‌Low pressure over Bay of Bengal, heavy rain alert

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ആന്ധ്രയിൽ അതിതീവ്രമഴയ്ക്ക് സാധ്യത

Updated on

അമരാവതി: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിൽ അടുത്ത 12 മണിക്കൂറിനുള്ളിൽ ആന്ധ്രപ്രദേശിൽ ശക്തമായ മഴ പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. ഓഗസ്റ്റ് 19 ഉച്ചയോടെ ആന്ധ്രയുടെ വടക്കൻ തീരപ്രദേശങ്ങളിൽ കനത്ത മഴയും തെക്കൻ തീരങ്ങളിൽ അതിതീവ്ര മഴയമാണ് പ്രവചിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 22 വരെ മഴയും മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റും ഇടിമിന്നലും തുടരുമെന്നും മുന്നറിയിപ്പുണ്ട്. കടലിനു മുകളിൽ 9.6 കിലോമീറ്റർ ഉയരത്തിൽ രൂപപ്പെട്ടിരിക്കുന്ന ചക്രവാതച്ചുഴി തെക്കുപടിഞ്ഞാറൻ ദിശയിലേക്ക നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥാ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

അറബിക്കടലിൽ തെക്കൻ കൊങ്കൺ മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 18 -19 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഓഗസ്റ്റ് 18-20 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുംസാധ്യത . ഓഗസ്റ്റ് 18 മുതൽ 19 വരെ 40 മുതൽ 50 വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com