വനിതാദിനത്തിൽ സമ്മാനവുമായി മോദി; ഗാർഹിക സിലിണ്ടറിന്‍റെ വില നൂറ് രൂപ കുറച്ചു

വനിതാദിനത്തിൽ സമ്മാനവുമായി മോദി; ഗാർഹിക സിലിണ്ടറിന്‍റെ വില നൂറ് രൂപ കുറച്ചു

ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകൾക്ക് എൽപിജി സിലിണ്ടർ നൽകുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന
Published on

ദില്ലി: ഗാർഹിക സിലിണ്ടറിന്‍റെ വില നൂറ് രൂപ കുറച്ച് കേന്ദ്ര സര്‍ക്കാര്‍. വനിതാദിനത്തിലാണ് നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. രാജ്യമെമ്പാടുമുള്ള കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കാനും നാരീശക്തിക്ക് ഇത് സഹായകമാകുമെന്നും നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.

ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില 100 രൂപ കുറയുന്നതോടെ 910 രൂപയില്‍ നിന്ന് 810രൂപയാകും. കൂടാതെ ഉജ്ജ്വല യോജന പ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകള്‍ക്കുള്ള സബ്സിഡി 2025 വരെ നീട്ടാനും ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകൾക്ക് എൽപിജി സിലിണ്ടർ നൽകുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന.

ദേശീയ 'എ ഐ' മിഷൻ ആരംഭിക്കുന്നതിനായി കേന്ദ്ര സർക്കാർ 10000 കോടി രൂപ നീക്കിവയ്ക്കാനും ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

logo
Metro Vaartha
www.metrovaartha.com