

ന്യൂഡൽഹി: ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ എംപി മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി നഷ്ടപ്പെട്ടേക്കും. പാർലമെന്‍റിൽ ചോദ്യം ചോദിക്കാൻ പണം സ്വീകരിച്ചുവെന്ന ആരോപണത്തിൽ നടത്തിയ അന്വേഷത്തിനൊടുവിലാണ് എത്തിക്സ് കമ്മിറ്റി മഹുവയെ പുറത്താക്കാൻ ശുപാർശ ചെയ്തത്. റിപ്പോർട്ട് സഭ അംഗീകരിച്ചതോടെ മഹുവ പുറത്തായി. നടപടിക്കെതിരേ മഹുവ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
എന്നാൽ സഭയിൽ നിന്ന് പുറത്താക്കിയ സാഹചര്യത്തിൽ മഹുവയോട് ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെടുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ടെലഗ്രാഫ് ലെയിനിലാണ് മഹുവയുടെ ഔദ്യോഗിക വസതി.
എത്തിക്സ് കമ്മിറ്റ് എല്ലാ നിയമങ്ങളും തെറ്റിച്ചെത്തും തനിക്കെതിരെ തെളിവുകളില്ലെന്നും മഹുവ പ്രതികരിച്ചു. അദാനിക്കെതിരെ സംസാരിച്ചതുകൊണ്ടാണ് തന്നെ പുറത്താക്കിയത്. അടുത്ത 30 വർഷം പാർലമെന്‍റിന് അകത്തും പുറത്തും പോരട്ടം തുടരുമെന്നും മഹുവ മൊയ്ത്ര പ്രതികരിച്ചിരുന്നു