അമ്മയ്‌ക്കൊ‌പ്പം ഉറങ്ങിക്കിടന്ന 3 വയസുകാരിയെ തട്ടിയെടുത്ത് പീഡിപ്പിച്ച പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു

കുഞ്ഞ് ഗുരുതരാവസ്ഥയിൽ
Lucknow rape accused killed in encounter

അമ്മയ്‌ക്കൊ‌പ്പം ഉറങ്ങിക്കിടന്ന 3 വയസുകാരിയെ തട്ടിയെടുത്ത് പീഡിപ്പിച്ച പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു

Updated on

ലക്നോ: യുപിയിൽ ആലംബാഗ് മെട്രൊ സ്റ്റേഷന് സമീപമുള്ള പാലത്തിനടിയിൽ അമ്മയുടെ അരികിൽ ഉറങ്ങിക്കിടന്ന 3 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ദീപക് വർമ്മ (24) വെള്ളിയാഴ്ച പുലർച്ചെയെടെയാണ് ലഖ്‌നൗ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച (June 05) പുലർച്ചെ 3.30 ഓടെയാണ് പ്രതി കുട്ടിയെ അമ്മയുടെ അരികിൽ നിന്ന് തട്ടിക്കൊണ്ടുപോവുന്നത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. കദേവിഖേഡ കന്‍റോൺമെന്‍റ് ഭാഗത്തുവച്ചു പിടികൂടുന്നതിനിടെ പ്രതി പൊലീസിനു നേരേ വെടിവയ്ക്കുകയായിരുന്നു. തുടർന്നു നടന്ന ഏറ്റുമുട്ടിലിലാണ് ഇയാൾ കൊല്ലപ്പെടുന്നത്.

അതേസമയം, സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് ലോക്ബന്ധു ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണുള്ളത്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. കുട്ടിക്ക് ആഴത്തിലുള്ള മുറിവുണ്ട്. പ്ലാസ്റ്റിക് സർജറി അടക്കം ആവശ്യമായി വരുമെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. രാജീവ് ദീക്ഷിത് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com