മുണ്ടക്കൈ -ചൂരൽ മല ദുരന്തത്തിൽ വയനാടിന് 153.20 കോടി രൂപ കേന്ദ്ര സഹായം

375 കോടി അസമിനും 455 കോടി ഉത്തരാഖണ്ഡിനും അനുവദിച്ചു.
Central assistance of Rs 153.20 crore to Wayanad in Mundakai-Churalmala disaster

മുണ്ടക്കൈ -ചൂരൽ മല ദുരന്തത്തിൽ വയനാടിന് വേണ്ടി 153.20 കോടി രൂപ അനുവദിച്ച് കേന്ദ്രം

Updated on

ന്യൂഡൽഹി: മുണ്ടക്കൈ -ചൂരൽ മല ദുരന്തത്തിൽ വയനാടിന് വേണ്ടി 153.20 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാന ദുരന്തനിവാരണഫണ്ടിന്റെ കേന്ദ്ര വിഹിതമാണ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്. വിവിധ സംസ്ഥാനങ്ങൾക്കായി ആകെ 1066.80 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 375 കോടി അസമിനും 455 കോടി ഉത്തരാഖണ്ഡിനും അനുവദിച്ചു.

കേരളം, അസം, മണിപ്പുർ, മേഘാലയ, മിസോറം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു. മോദി സർക്കാർ എല്ലാ സാഹചര്യങ്ങളിലും സംസ്ഥാന സർക്കാരുകൾക്കൊപ്പം ഉറച്ചു നിൽക്കുന്നുവെന്നും എസ്ഡിആർഎഫ്/ എൻഡിആർഎഫ് ഫണ്ടുകളിൽ നിന്ന് ഈ വർഷം 8000 കോടിയിലേറെ രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

സാമ്പത്തിക സഹായത്തിന് പുറമെ എൻഡിആർഎഫ്, കരസേന, വ്യോമസേന തുടങ്ങിയവയുടെ സേവനവും ആവശ്യമാകുന്ന ഘട്ടത്തില്‍ നൽകുക എന്നതാണ് കേന്ദ്ര മുൻഗണനയെന്നും അദ്ദേഹം കുറിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com