

ബംഗാൾ ഘടകത്തിന്‍റെ എതിർപ്പ് തള്ളി; സിപിഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബി
മധുര: സിപിഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബിയെ തെരഞ്ഞെടുത്തു. ശുപാർശ സിപിഎം പൊളിറ്റ് ബ‍്യൂറോ അംഗീകരിച്ചു. ഇഎംഎസിനു ശേഷം സിപിഎം ജനറൽ സെക്രട്ടറിയാകുന്ന ആദ‍്യ മലയാളി കൂടിയാണ് എം.എ. ബേബി.
ബംഗാൾ ഘടകത്തിന്‍റെ എതിർപ്പ് തള്ളിയാണ് പുതിയ തീരുമാനം. ശനിയാഴ്ച ചേർന്ന സിപിഎം പൊളിറ്റ് ബ‍്യൂറോ യോഗത്തിൽ പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ടാണ് എം.എ. ബേബേിയുടെ പേര് നിർദേശിച്ചത്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അശോക് ധാവ്ളെയെയാരുന്നു സിപിഎം ബംഗാൾ ഘടകം നിർദേശിച്ചിരുന്നത്. എന്നാൽ, ധാവ്‌ളെയെ അംഗീകരിക്കാനാകില്ലെന്ന് കേരള ഘടകം പിബിയിൽ നിലപാട് എടുത്തതിനെത്തുടർന്നാണ് എം.എ. ബേബിയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.