
ന്യൂഡൽഹി: ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് അബ്ദുൾ നാസർ മദനി സുപ്രീംകോടതിയിൽ. കേരളത്തിലേക്ക് മടങ്ങാനുള്ള അപേക്ഷയുമായാണ് അദാനി കോടതിയെ സമീപിച്ചിരിക്കുന്നത്. ആരോഗ്യനില മോശമായ സാഹചര്യമാണ്, പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും അതിനാൽ ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാനുള്ള അനുവാദം നൽകണമെന്നുമാണ് ജാമ്യാപേക്ഷയിലെ ആവശ്യം.
പിതാവിന്‍റെയും ആരോഗ്യ നില മോശമാണ്. വിചാരണ പൂർത്തിയാകുന്നതുവരെ ജന്മനാട്ടിൽ തുടരാനുമുള്ള അനുവാദം നൽകണമെന്നും ബെംഗുളൂരുവിൽ തുടരുന്നത് വലിയ സാമ്പത്തിക ഭാരമാണെന്നും അദ്ദേഹം അപേക്ഷയിൽ പറയുന്നു.