കേരളത്തിന് മധ്യപ്രദേശിന്‍റെയും ഉത്തർപ്രദേശിന്‍റെയും സാമ്പത്തിക സഹായം

സഹായം പ്രഖ്യാപിച്ചത് ജന്മാഷ്ടമി ദിനത്തിൽ. പ്രളയദുരന്തം നേരിടുന്ന ത്രിപുരയ്ക്കും സമാനമായ തുക നൽകും.
Madhya Pradesh Chief Minister Mohan Yadav, Uttar Pradesh Chief Minister Yogi Adityanath
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Updated on

ഭോപ്പാൽ: ഉരുൾപൊട്ടലും പേമാരിയും മൂലം വൻ ദുരന്തമുണ്ടായ കേരളത്തിന് മധ്യപ്രദേശ് സർക്കാർ 20 കോടി രൂപ സഹായം നൽകും. പ്രളയദുരന്തം നേരിടുന്ന ത്രിപുരയ്ക്കും സമാനമായ തുക നൽകും. ശ്രീകൃഷ്ണ ജയന്തി ദിനത്തിലാണ് മുഖ്യമന്ത്രി മോഹൻ യാദവ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പ്രതിസന്ധിയുടെ നാളുകളിൽ മധ്യപ്രദേശ് സർക്കാർ കേരളത്തിലെയും ത്രിപുരയിലും ജനങ്ങൾക്കൊപ്പമാണെന്നു മോഹൻ യാദവ് സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രതിസന്ധിയിൽ നിന്ന് ഇരുസംസ്ഥാനങ്ങളും അതിവേഗം കരകയറാൻ താൻ ഭഗവാൻ കൃഷ്ണനോടു പ്രാർഥിക്കുകയാണെന്നും മോഹൻ യാദവ്.

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്ത് കോടി രൂപയാണ് കേരളത്തിനു സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com