പാർട്ടി സ്ഥാനാർഥികൾക്കെതിരേ മത്സരിച്ചു; മധ്യപ്രദേശിൽ 39 കോൺഗ്രസ് നേതാക്കളെ പുറത്താക്കി

17ന് മധ്യപ്രദേശിൽ തെരഞ്ഞെടുപ്പു നടക്കുന്നത്. ഡിസംബർ 3നാണ് വോട്ടെണ്ണൽ
Congress Flag
Congress Flagfile

ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരേ മത്സരിക്കുന്നതിൽ 39 നേതാക്കളെ പ്രാഥമിക അംഗത്വത്തിൽ നിന്നും 6 വർഷത്തേക്ക് പുറത്താക്കി കോൺഗ്രസ്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കമൽനാഥിന്‍റെ നിർദേശപ്രകാരമാണ് നടപടിയെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവ് സിങ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പുറത്താക്കപ്പെട്ട ഈ നേതാക്കൾ സ്വതന്ത്ര സ്ഥാനാർത്ഥികളായോ ബഹുജൻ സമാജ് പാർട്ടി, സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടി എന്നീ പാർട്ടികളുടെ കീഴിലാവും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 17ന് മധ്യപ്രദേശിൽ തെരഞ്ഞെടുപ്പു നടക്കുന്നത്. ഡിസംബർ 3നാണ് വോട്ടെണ്ണൽ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com