''സ്ത്രീക്ക് ദേവതയുടെ രൂപം''; ഇറുകിയ വസ്ത്രം ധരിക്കുന്നത് ഇന്ത‍്യൻ സംസ്കാരമല്ലെന്ന് മധ‍്യപ്രദേശ് മന്ത്രി

മധ‍്യപ്രദേശിലെ നഗരവികസന മന്ത്രി കൈലാഷ് വിജയവർഗിയയാണ് വിവാദ പരാമർശം നടത്തിയത്
madhya pradesh minister controversial take on women's dress codes

വിജയവർഗിയ

Updated on

ഭോപ്പാൽ: സ്ത്രീകൾ ഇറുകിയ വസ്ത്രം ധരിക്കുന്നത് ഇന്ത‍്യൻ സംസ്കാരമല്ലെന്ന് ബിജെപി മന്ത്രി കൈലാഷ് വിജയവർഗിയ. ഇൻഡോറിൽ വച്ചു നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.

"പാശ്ചാത‍്യ രാജ‍്യങ്ങളിൽ അല്പ വസ്ത്രം ധരിക്കുന്ന സ്ത്രീകളെ സുന്ദരിയായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ അതിനോട് ഞാൻ യോജിക്കുന്നില്ല. സ്ത്രീക്ക് ദേവതയുടെ രൂപമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അല്പ വസ്ത്രം ധരിച്ച സ്ത്രീകളെ സുന്ദരിയായി ഞാൻ കാണുന്നില്ല. ചിലപ്പോൾ സെൽഫിയെടുക്കാനായി പെൺകുട്ടികൾ എന്‍റെയടുത്ത് വരും. അവരോട് നല്ല വസ്ത്രം ധരിച്ച് വരൂ. പിന്നെ നമുക്ക് ഫോട്ടോയെടുക്കാമെന്ന് ഞാൻ അവരോട് പറയും" മന്ത്രി പറഞ്ഞു. മധ‍്യപ്രദേശിലെ നഗരവികസന മന്ത്രിയാണ് വിജയവർഗിയ.

മന്ത്രിയുടെ പരാമർശം സോഷ‍്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ രാജ‍്യവ‍്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.

സംഭവത്തിൽ മന്ത്രിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മുമ്പും കൈലാഷ് വിജയവർഗിയ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതായാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com