മധ്യപ്രദേശിൽ വാഹനാപകടം; 14 മരണം, 21 പേർക്ക് പരുക്ക്

ദിൻഡോരി ജില്ലയിലെ ബദ്ജർ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്
മധ്യപ്രദേശിൽ വാഹനാപകടം; 14 മരണം, 21 പേർക്ക് പരുക്ക്

ഭോപ്പാൽ: മധ്യപ്രദേശിൽ പിക്കപ്പ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് 14 പേർ മരിച്ചു. 21 പേർക്ക് പരുക്കേറ്റു. ദിൻഡോരി ജില്ലയിലെ ബദ്ജർ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.

ദേവാരി ഗ്രാമത്തിൽ ഒരു പരി പാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പൊലീസും ചേർന്ന് പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അനുശോചനം രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്താൻ സംസ്ഥാന മന്ത്രി സമ്പതി ഔകെ ദിൻഡോരിയിലെത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.