
ഭോപാൽ: മധ്യപ്രദേശിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന്‍റെ കാർ ബൈക്കിടിലിച്ച് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. അധ്യാപകനായ നിരഞ്ജൻ ചന്ദ്രവൻഷിയാണ് മരിച്ചത്. ജിതിൻ ചന്ദ്രവൻഷി (17), നിരജ്ഞന്‍റെ മക്കളായ നിഖിൽ നിരജ്ഞൻ (7), ശങ്കർ നിരജ്ഞൻ (10) എന്നിവർക്കാണ് പരുക്കേറ്റത്.
അപകടത്തിൽ മന്ത്രിക്കും നിസാരപരുക്കേറ്റു. പരുക്കേറ്റവരെ നാഗ്പുർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കു മാറ്റി. ശങ്കർ നിരജ്ഞന്‍റെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.