സിനിമാ ടിക്കറ്റുകൾക്ക് അമിത നിരക്ക് ഈടാക്കുന്ന തിയെറ്റർ ഉടമകൾക്ക് താക്കീത് നൽകി മദ്രാസ് ഹൈക്കോടതി

അമിത നിരക്ക് വാങ്ങുന്ന തിയെറ്റർ ഉടമകൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാർ രൂപീകരിച്ച കമ്മിറ്റിയോട് കോടതി നിർദേശിച്ചു
Madras High Court against theater owners who charge exorbitant prices

മദ്രാസ് ഹൈക്കോടതി

Updated on

ചെന്നൈ: സിനിമാ ടിക്കറ്റുകൾക്ക് അമിത വില ഈടാക്കുന്ന തിയെറ്റർ ഉടമകൾക്കെതിരേ മദ്രാസ് ഹൈക്കോടതി. സിനിമാ ടിക്കറ്റിന് അമിത വില പ്രേക്ഷകരിൽ നിന്നു വാങ്ങി അവരെ ചൂഷണം ചെയ്യാൻ തിയെറ്റർ ഉടമകൾക്ക് അനുവാദമില്ലെന്ന് കോടതി പറഞ്ഞു.

പ്രേക്ഷകരിൽ നിന്ന് അമിതമായി ഈടാക്കിയ തുക അവർക്കു തന്നെ തിരിച്ചു നൽകണമെന്നും കോടതി വ‍്യക്തമാക്കി. അമിത നിരക്ക് വാങ്ങുന്ന തിയെറ്റർ ഉടമകൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാർ രൂപീകരിച്ച കമ്മിറ്റിയോട് കോടതി നിർദേശിച്ചു.

സിനിമകൾ റിലീസ് ചെയ്യുന്ന ആദ‍്യ ദിവസങ്ങളിൽ തിയെറ്റർ ഉടമകൾക്ക് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അനുമതി നൽകികൊണ്ട് സർക്കാർ 2024ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തിയെറ്റർ ഉടമകൾ ഉത്തരവ് ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച റിട്ട. ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com