ബിജെപി 'താമര' ചിഹ്നമായി ഉപയോഗിക്കുന്നത് തടയണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

''താമര മതവുമായി ബന്ധപ്പെട്ടതും ദേശീയ പുഷ്പവുമാണെന്നും അതിനാൽ അത് പാർട്ടി ചിഹ്നമായി ഉപയോഗിക്കാൻ അനുവദിക്കരുത്''
BJP flag
BJP flagfile

ചെന്നൈ: ബിജെപി താമര ചിഹ്നം ഉപയോഗിക്കുന്നത് തടയണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. അഹിംസ സോഷ്യലിസ്റ്റ് പാർട്ടി നൽകിയ ഹർജിയാണ് ചിഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

താമര മതവുമായി ബന്ധപ്പെട്ടതും ദേശീയ പുഷ്പവുമാണെന്നും അതിനാൽ അത് പാർട്ടി ചിഹ്നമായി ഉപയോഗിക്കാൻ അനുവദിക്കരുത്, താമര ചിഹ്നം ബിജെപിക്ക് നൽകിയതിലൂടെ മറ്റ് പാർട്ടികളോട് വിവേചനം കാണിക്കുകയാണെന്നുമായിരുന്നു ഹർജിയിലെ വാദം.

Trending

No stories found.

Latest News

No stories found.