പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

എട്ടു വർഷമായി മദ്രസകൾക്ക് രജിസ്ട്രേഷൻ അനുവദിക്കാതെ ഉത്തർപ്രദേശ്

മദ്രസകൾക്ക് മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് കഴിഞ്ഞവർഷം ഉത്തർപ്രദേശിൽ വിപുലമായ സർവ്വേ നടത്തിയിരുന്നു

ലഖ്നൗ: കഴിഞ്ഞ എട്ടു വർഷമായി മദ്രസകൾക്ക് രജിസ്ട്രേഷൻ അനുവദിക്കാതെ ഉത്തർപ്രദേശ്. രജിസ്ട്രേഷനായുള്ള അയ്യായിരത്തിലേറെ അപേക്ഷകളാണ് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ സർക്കാർ രജിസ്ട്രേഷൻ നിർത്തിവെച്ചതാണ് ഇതിന് കാരണം

മദ്രസകൾക്ക് മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് കഴിഞ്ഞവർഷം ഉത്തർപ്രദേശിൽ വിപുലമായ സർവ്വേ നടത്തിയിരുന്നു. ഈ സർവ്വേയിൽ 8000 മദ്രാസകൾക്ക് രേഖകളില്ലെന്ന് കണ്ടെത്തി. അവയിൽ 8000 മദ്രസകൾക്ക് രേഖകളില്ലെന്ന് കണ്ടെത്തി. ഇവയിൽ 5000 എണ്ണമാണ് 2016 മുതൽ രജിസ്ട്രേഷനായി കാത്തിരിക്കുന്നത്. ഇതിലൂടെ ഏഴരലക്ഷം കുട്ടികളുടെ മതപഠനമാണ് ഇതുമൂലം ബാധിക്കപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇവരിൽ 90 ശതമാനവും അതീവ പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com