ഒന്നു പൊരുതാൻ പോലും അവസരം ലഭിക്കാതെ പ്രതിപക്ഷം; മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മൃഗീയ ഭൂരിപക്ഷത്തിലേക്ക്

മഹാരാഷ്ട്രയിൽ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്
maharashtra assembly election poll
ഒന്നു പൊരുതാൻ പോലും അവസരം ലഭിക്കാതെ പ്രതിപക്ഷം; മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മൃഗീയ ഭൂരിപക്ഷത്തിലേക്ക്
Updated on

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയത്തിലേക്ക് ഭരണ മുന്നണിയുടെ കുതിപ്പ്. പ്രതിപക്ഷ സഖ്യത്തിന് ഒന്നു പൊരുതാൻ പോലും അവസരം നൽകാതെ ഭരണ മുന്നണിയുടെ അസാമാന്യ മുന്നേറ്റം. ആദ്യ മണിക്കൂറിൽ തന്നെ കോവല ഭൂരിപക്ഷത്തിലേക്ക് ബിജെപി സഖ്യം എത്തി.

ആകെയുള്ള 288 സീറ്റിലും ലീഡ് നില അറിവായപ്പോൾ 218 ഇടത്തും ലീഡുമായി മൃഗീയ ഭൂരിപക്ഷത്തിലേക്കാണ് ബിജെപിയും ശിവസേനയും എൻസിപിയും ഉൾപ്പെടുന്ന മഹായുതി സഖ്യം നീങ്ങുകയാണ്.

കോൺഗ്രസും ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗവും എൻസിപിയുടെ ശരദ് പവാർ വിഭാഗവും ഉൾപ്പെടുന്ന വഹാവികാസ് അഘാഡി സഖ്യത്തിന് 57 സീറ്റിൽ മാത്രമാണ് ലീഡ്.

മഹാരാഷ്ട്രയിൽ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരും മുന്നിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com