

ദേവേന്ദ്ര ഫഡ്നാവിസ്
ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ ബോംബ് സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചത് പാക്കിസ്ഥാനാണെന്ന് മഹാരാഷ്ട്ര മുഖ‍്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. നേരായ വഴിയിലൂടെ ഇന്ത‍്യയെ പരാജയപ്പെടുത്താൻ സാധിക്കാത്തതിനാലാണ് പാക്കിസ്ഥാൻ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതെന്നും ഫഡ്നാവിസ് ആരോപിച്ചു.
രാജ‍്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ബോംബ് സ്ഫോടനം നടത്തുകയെന്നായിരുന്നു ഭീകരരുടെ ലക്ഷ‍്യമെന്നും എന്നാൽ രാജ‍്യത്തെ അന്വേഷണ ഏജൻസികൾ ഇത് നേരത്തെ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.